എതു താളുകളിലാണു അതു കുറിച്ചിട്ടതു?
ഓർമയില്ല...!
ഓർമയില്ല...!
ഞാനതു എഴുതിയിട്ടില്ലെന്നാണൊ?
ഓർമയിലത്രയും നീയാണ്..
അരൂപിയായ നിൻന്റെ തലോടലാണ്,
എന്നെ തൊട്ടുൻണർത്തുന്നത്.
ആഞ്ഞടിച്ച് നീ കടന്നു പോയിട്ടും
എനിക്കോർമ്മ വരുന്നില്ല.
ഹൃദയത്തിൽ നിറഞ്ഞു നിന്ന-
ആ കവിതാശകലം,
ഞാനേതു താളുകളിൽ കുറിച്ചിട്ടു?
ദുർബലമായ ഒരു ഊഞ്ഞാലയിൽ
ആടിയാടി ആർത്തുല്ലസിച്ച്
ഒടുവിൽ താഴെവീണു പിടഞ്ഞു
കൈകാലുരഞ്ഞു കണ്ണീർ
പൊഴിക്കുന്ന എൻന്റെ മനസ്സിനെ
എന്തു പറഞ്ഞു ഞാൻ ശകാരിയ്ക്കും??
വരൾചച ബാധിക്കാതതതാണു?
സ്നേഹമെന്നുറച്ചു വിശ്വസിച്ചിട്ടും
എൻന്റെ ഉൾത്തടങ്ങൾ
വിണ്ടടർന്നതെങ്ങനെ?
ഒരു മഴയായെന്നിൽ പെയ്തു നിറയാൻ
നീ വരുന്നതെന്നാണ്?
പ്രണയമെനിക്കു കളിയല്ല
നിന്നെയും എന്നെയും ചേർത്ത്
നമ്മളാക്കിയതിനെ
വേർ പിരിയക്കാനാകതതിൻന്റെ
നോവാണെനിക്കു പ്രണയം.
ഉണങ്ങി വീഴാറായ എന്റെ ശിഖരത്തിലെ
ഏറ്റവും അവസാനത്തെ
അതിഥിയോട് ഒരു ചോദ്യം-
തിരികെ വരുമൊ?
ഉണങ്ങി വീഴാറായ എന്റെ ശിഖരത്തിലെ
ReplyDeleteഏറ്റവും അവസാനത്തെ
അതിഥിയോട് ഒരു ചോദ്യം-
തിരികെ വരുമൊ?
രചനകള്‍ക്ക്
ഹൃദയം നിറഞ്ഞ ആശംസകള്‍!!!
ഇനിയും തുടരുക..
എല്ലാവിധ നന്മകളും...